തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിംഗ് സീറ്റുകളില്‍ പകുതിയിലധികം ഒഴിഞ്ഞുകിടക്കുമ്പോഴും പുതിയ സീറ്റുകള്‍ അനുവദിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.മെറിറ്റ് സീറ്റുകള്‍ പോലും ഒഴിഞ്ഞുകിടക്കുന്‌പോള്‍ കൂടുതല്‍ സീറ്റ് അനുവദിക്കുന്നത് കച്ചവടം ലക്ഷ്യമിട്ടെന്നാണ് ആക്ഷേപം.
2009 മുതല്‍ 2014 വരെയുള്ള കണക്കനുസരിച്ച് സ്വശ്രയ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2009ല്‍ സ്വാശ്രയ കോളേജുകള്‍ക്കനുവദിച്ച മെറിറ്റ് സീറ്റുകളുടെ എണ്ണം 9594 ആണ്. ഇതില്‍ ഒഴിഞ്ഞുകിടന്നത് 39 എണ്ണം മാത്രമായിരുന്നു. 2010 കൂടുതല്‍ കോളേജുകളിലായി ആകെ 11740 സീറ്റ് അനുവദിച്ചു. ഒഴിവ് വന്നത് 781 സീറ്റുകള്‍. 2011ല്‍ 3977 സീറ്റിലും 2012 ല്‍ 7262 സീറ്റിലും പഠിക്കാന്‍ വിദ്യാര്‍ഥികളെത്തിയില്ല.
2014 ആയപ്പോള്‍ ഒഴിവു വന്ന സീറ്റുകളുടെ എണ്ണം 11448 ആയി ഉയര്‍ന്നു. അതായത് 2010ലെ ആകെ സീറ്റുകളുടെ എണ്ണത്തേക്കാള്‍ സീറ്റുകള്‍ 2014 ആയപ്പോഴേക്കും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ. മാനദണ്ഡമില്ലാതെ കോളേജുകളും സീറ്റുകളും അനുവദിച്ചതിനാല്‍ പഠന നിലവാവത്തിലുണ്ടായതും വലിയ തകര്‍ച്ചയെന്നാണ് വിലയിരുത്തല്‍. ഇതിനെല്ലാം പുറമെയാണ് പുതിയ സീറ്റുകള്‍ അനുവദിക്കാനുള്ള തിരക്കിട്ട നീക്കം. -
Click to view

No comments:
Post a Comment